മൃഗസംരക്ഷണ വകുപ്പിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ.
കൊല്ലം ജില്ലയിലെ 11 ബ്ലോക്കുകളിലും, കൊല്ലം കോര്‍പ്പറേഷനിലും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും.യോഗ്യത: വെറ്ററിനറി സര്‍ജന്‍ - ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് - എസ്.എസ്.എല്‍.സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്.
യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഏപ്രില്‍ 29 ന് രാവിലെ 10.30 നും, 11നുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് -ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
2) എറണാകുളം ജനറൽ ആശുപത്രിയിലെ ഊട്ടുപുര കിച്ചണിലേക്ക് അസിസ്റ്റന്റ് കുക്ക് (വനിത) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 30, രാവിലെ 10.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
3) എറണാകുളം: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലുളള ആലുവ ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫീസില്‍ നിലവിലുളള അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ (സിവില്‍ എഞ്ചിനീയര്‍, ബി.ടെക്/ഡിപ്‌ളോമ/ ഐ.റ്റി.ഐ) ഒരു വര്‍ഷത്തേക്ക് 18000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.
മുവാറ്റുപുഴ വാഴപ്പിള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലാണ് കൂടിക്കാഴ്ച.
പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിട്ടാണ് തസ്തിക.
ഉദ്യേഗാര്‍ഥികള്‍ വയസ്, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.