നാഷണൽ ആയുഷ് മിഷനിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ.

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാര്‍ നിയമനങ്ങള്‍ നടക്കുന്നു.
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജിഎന്‍എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്), ആയുര്‍വേദ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) ഒഴിവുകള്‍. 

1) ജിഎന്‍എം നഴ്‌സ്

ബിഎസ് സി നഴ്‌സിങ്, അല്ലെങ്കില്‍ ജിഎന്‍എം + കേരള നഴ്‌സിങ് ആന്റ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 

2) മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) ANM/ GNM + കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

3) ആയുര്‍വേദ തെറാപ്പിസ്റ്റ്
കേരള സര്‍ക്കാര്‍ DAME ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. 

4) മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ)
ANM/ GNM + കമ്പ്യൂട്ടര്‍ പരിജ്ഞാനം.

പ്രായപരിധി

ജിഎന്‍എം നഴ്‌സ് 40 വയസിന് താഴെ. 
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) 40 വയസിന് താഴെ. ആയുര്‍വേദ തെറാപ്പിസ്റ്റ് 40 വയസിന് താഴെ. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) 40 വയസിന് താഴെ.

ശമ്പള വിവരങ്ങൾ

ജിഎന്‍എം നഴ്‌സ് 17850. 
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) 15000. ആയുര്‍വേദ തെറാപ്പിസ്റ്റ് 14700. 
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ)  15000. 


യോഗ്യരായവര്‍ ഏപ്രില്‍ 11ന് ഇന്റര്‍വ്യൂവിന് ഹാജരാവണം. ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain