ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അവസരങ്ങൾ

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അവസരങ്ങൾ
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കൊല്ലം, കോട്ടയം കാര്യാലയത്തിലേക്ക് സെക്ടർ കോ-ഓർഡിനേറ്റർമാരുടെ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും.

ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 50 വയസ്.
അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ ഹാജരാകണം.


ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും.

ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 35 വയസിനു താഴെ.
പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain