അസാപ്പ് കേരള വഴി വിവിധ അവസരങ്ങൾ.

അസാപ്പ് കേരള വഴി വിവിധ അവസരങ്ങൾ.
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് ജോബ് ഫെയര്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 12 ന് രാവിലെ 9.30 ന് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.

രജിസ്റ്റർ  എന്ന ലിങ്ക് വഴിയോ  
94959972 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്‌സ്ആപ്പ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം.

അസാപ് കേരള ബിസിനസ്സ് പ്രൊമോട്ടര്‍: അപേക്ഷിക്കാം

കോഴിക്കോട് ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ 12 ന് ജിഎച്ച്എസ്എസ് കാരപ്പറമ്പയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ. ഫോണ്‍ - 
വാക്ക് ഇന്‍ ഇന്റര്‍വ്യു 22ന്
 
ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് പാലക്കാടില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. പ്രൊഫസര്‍, 


അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്, ജൂനിയര്‍ റെസിഡന്റ്, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. 

കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച (70 വയസിന് താഴെ) ജീവനക്കാരെ പുന:നിയമന വ്യവസ്ഥയിലുമാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 22ന് രാവിലെ ഒന്‍പത് മണിക്ക് ഗവ.മെഡിക്കല്‍ കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
 കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gmcpalakkad.in  
ഫോണ്‍: 0491-2951010

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain