ആയുർവേദ ആശുപത്രിയിൽ അവസരങ്ങൾ.
ഇടുക്കി ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്സ്) പാറേമാവിലേക്ക് കുക്ക് (സ്ത്രീകള്‍), തെറാപിസ്റ്റ് (സ്ത്രീകള്‍), ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കുളള കൂടിക്കാഴ്ച്ച എപ്രില്‍ 30 ന് പകല്‍ 10 ന് നടക്കും.കുക്ക് തസ്തികയിലേക്കുളള യോഗ്യത എഴാം ക്ലാസും പ്രവ്യത്തി പരിചയവുമാണ്.
തെറാപിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിഎഎംഇ അംഗീക്യത ആയുര്‍വ്വേദ തെറാപിസ്റ്റ് കോഴ്സ് കഴിഞ്ഞവരും പ്രവ്യത്തി പരിചയമുളളവരുമായിരിക്കണം.
ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ലൈസന്‍സും ബാഡ്ജും ഉളളവര്‍ ആയിരിക്കണം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ എപ്രില്‍ 29 ന് വൈകുന്നേരം 5 ന് മുമ്പായി നിശ്ചിത മാത്യകയിലുളള അപേക്ഷ തയ്യാറാക്കി വിദ്യാഭാസ യോഗ്യത, വയസ്സ്, പ്രവ്യത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ആയുര്‍വ്വേദ ആശുപത്രി അനക്സ് ഓഫീസില്‍ അപേക്ഷ നല്‍കണം.
മുന്‍കൂട്ടി അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമേ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കൂ.സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച്ചക്ക് എത്തുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കണം.