കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: സിഒ ആൻഡ് പിഎ/ഒരു വർഷ ഗവ. അംഗീകൃത ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടോമേഷൻ, മലയാളം ടൈപ്പിങ്, ടാലി. അഭിമുഖം ഏപ്രിൽ 21നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. .
എൽഡി ടൈപ്പിസ്റ്റ്
കണ്ണൂരിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവ്. ഭിന്നശേഷിക്കാർക്കാണ് അവസരം. പത്താംക്ലാസ്/തത്തുല്യം, കെജിടിഇ മലയാളം, ഇംഗ്ലിഷ്, കംപ്യൂട്ടർ വേഡ് പ്രോസസിങ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം. പ്രായം: 18-41. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മേയ് 7നകം പേര് റജിസ്റ്റർ ചെയ്യുക.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിതാ ഐടിഐയിൽ കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. താൽക്കാലിക നിയമനം. മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. അഭിമുഖം ഏപ്രിൽ 23നു 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം ഹാജരാവുക. 0471–2418317.
ബിസിനസ് കറസ്‌പോണ്ടന്റ്
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്ടന്റ് ഒഴിവിൽ കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താം ക്ലാസ്സാണ് യോഗ്യത. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്രായപരിധി: 50. അഭിമുഖം ഏപ്രില്‍ 23നു 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഹാജരാവുക. 0468–2221807.