സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ അവസരങ്ങൾ

സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ അവസരങ്ങൾ
പ്രോജക്ട് സയന്റിസ്റ്റ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഇൻഡോ-ഡച്ച് ഗവേഷണ പദ്ധതിയിൽ പ്രോജക്ട് സയന്റിസ്റ്റ്–II ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം മെയ് 9 നു 11ന്. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in

സര്‍ജന്‍/ഡ്രൈവര്‍ കം അറ്റൻഡന്റ്

കൊല്ലം ജില്ലയിലെ 11 ബ്ലോക്കുകളിലും കോര്‍പറേഷനിലും വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രില്‍ 29 നു 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍. 0474-2793464.

നഴ്സിങ് സ്റ്റാഫ്

വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ നഴ്സിങ് സ്റ്റാഫ്, സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ 3 ഒഴിവ്. അഭിമുഖം മേയ് 3 നു 11 ന്. 0471–2348666; www.keralasamakhya.org

ഡ്രൈവര്‍

ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, തെറപ്പിസ്റ്റ് തസ്തികകളിലെ ഒഴിവിൽ ദിവസവേതന നിയമനം. ഇന്റര്‍വ്യൂ ഏപ്രില്‍ 30 ന് 10 ന്. 0486–2232420.

വര്‍ക്കർ, ഹെല്‍പ്പർ

കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ മുലംകുഴി, പാലമുക്ക് അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കർ, ഹെല്‍പ്പർ ഒഴിവ്.യോഗ്യത: വര്‍ക്കര്‍- പ്ലസ്ടു, ഹെല്‍പ്പര്‍- പത്താംക്ലാസ്.

വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം പ്രായപരിധി: 35. അപേക്ഷ ഏപ്രില്‍ 30 നകം ശിശു വികസന പദ്ധതി ഓഫിസര്‍, ശിശു വികസന പദ്ധതി ഓഫിസ്, ബ്ലോക്ക് ഓഫിസ് കോംമ്പൗണ്ട്, വെട്ടിക്കവല വിലാസത്തില്‍ ലഭിക്കണം. 97461 14030.

അസിസ്റ്റന്റ് ഫാർമസിസ്റ്റ്

തലശേരി മലബാർ കാൻസർ സെന്ററിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഒഴിവ്. ഒാൺലൈനായി മേയ് 10 നകം അപേക്ഷിക്കണം. യോഗ്യത: ഡി.ഫാം, ബി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം. പ്രായപരിധി: 36. ശമ്പളം: 20,100.

അധ്യാപക ഒഴിവ്

വണ്ടൂർ അംബേദ്കർ കോളജിൽ കോമേഴ്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലിഷ്, ജേണലിസം, അറബിക്, ഹിന്ദി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. 


യുജിസി യോഗ്യതയുള്ള കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മേയ് 5നകം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും uestfacultyacas@gmail.com ഇ–മെയിൽ ചെയ്യുക. 0493–1249666, 94475 12472

തിരുവനന്തപുരം

ഗവ. വനിതാ കോളജിൽ വിവിധ പഠന വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക നിയമനം. സംസ്കൃതം– മേയ് 15 നു 10ന്, അറബിക്– മേയ് 14നു 10ന്, കംപ്യൂട്ടർ സയൻസ്– മേയ് 15നു 1.30ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫിസുകളിൽ ഗെസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫിസുകളിൽ റജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ സഹിതം കോളജിൽ ഹാജരാവുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain