വിവിധ യോഗ്യതയുള്ളവർക്ക് സർക്കാർ സ്ഥാപനങ്ങളിലെ അവസരങ്ങൾ

വിവിധ യോഗ്യതയുള്ളവർക്ക് സർക്കാർ സ്ഥാപനങ്ങളിലെ  അവസരങ്ങൾ 
ക്രഷ് ഹെൽപർ

ഏലൂർ നഗരസഭയിലെ 92–ാം നമ്പർ അങ്കണവാടിയിൽ നടപ്പാക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രഷ് ഹെൽപർമാരുടെ ഒഴിവ്. ഏലൂർ നഗരസഭയിൽ സ്ഥിര താമസക്കാരാകണം. പ്രായപരിധി: 35. യോഗ്യത പത്താംക്ലാസ്. അപേക്ഷകൾ ഏപ്രിൽ 25നകം മുപ്പത്തടത്ത് ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.

ഇലക്ട്രിഷ്യൻ നിയമനം

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഏവിയോ കം ഇലക്ട്രിഷ്യൻ ഗ്രേഡ് 2 താൽക്കാലിക ഒഴിവിലേക്ക് നിയമനം നടക്കുന്നു. ഐടിഐ, എൻടിസി ഇലക്ട്രിഷ്യൻ, ഫിലിം പ്രൊജക്ട് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വൽ എയ്ഡ്സ് മേഖലയിലോ 2 വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 41നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ ഏപ്രിൽ 24നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

കുക്ക് 

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ കുക്ക് ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്/തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കെജിസിഇ അല്ലെങ്കിൽ 5 വർഷ പ്രവർത്തി പരിചയം. പ്രായപരിധി: 50 വയസ്. ശമ്പളം: 18,390. അഭിമുഖം ഏപ്രിൽ 22 നു 11 ന്.


സീനിയർ ഡോക്ടർ

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി, റേഡിയോ ഡയഗ്‌നോസിസ്, പെരിയോഡോന്റിക്സ്, സിവിടിഎസ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ഡോക്ടർ ഒഴിവുകൾ. അഭിമുഖം ഏപ്രിൽ 23നു 10.30ന് മെഡിക്കൽ കോളജിലെ സിസിഎം ഹാളിൽ. 0484–2754000.

ലൈബ്രേറിയൻ

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ലൈബ്രേറിയൻ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: ലൈബ്രറി സയൻസ് കോഴ്സ്, 5 വർഷ പ്രവൃത്തി പരിചയം. പ്രായം: 18-41. ഏപ്രിൽ 25നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain