ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ എട്ടിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജോബ് ഫെയര്‍ നടക്കും.

സയന്‍സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ്, വേദിക് മാത്സ്, അബാക്കസ് എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍, എസ്എസ്സി/ആര്‍ആര്‍ബി പരീക്ഷകളുടെ പരിശീലനത്തിനായുള്ള അധ്യാപകര്‍, ടെലി കോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മെന്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ജോബ് ഫെയര്‍ നടക്കുന്നത്.

ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്പോര്‍ട് സൈസ് ഫോട്ടോ, 250 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം.

2) പാലക്കാട്: ഷോളയൂര്‍ എഫ് എച്ച് സി യിലെ ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവറെ ബത്ത വ്യവസ്ഥയില്‍ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സും, ബാഡ്ജും ഉള്ള ഹെവി ഡ്യൂട്ടി വാഹനം ഓടിക്കുന്നതില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കകം ഇമെയില്‍ വിലാസത്തില്‍ അയക്കണം.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കുന്ന ബത്ത നിരക്കില്‍ മാത്രമേ വേതനം ലഭിക്കൂ. ആശുപത്രിയുടെ സമീപവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain