ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ ജില്ലാ ഓഫീസിൽ അവസരങ്ങൾ

ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ ജില്ലാ ഓഫീസിൽ അവസരങ്ങൾ
പാലക്കാട് : ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ ജില്ലാ നോഡല്‍ ഓഫീസിലേക്ക് ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.
ജില്ലാ പരിധിയിലുള്ള ക്ഷിര സംഘങ്ങള്‍, ക്ഷീര വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള ജില്ലാ നിവാസികളായ ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷക്കേണ്ടത്.

ഹയര്‍ സെക്കണ്ടറി / ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യാനും അറിഞ്ഞിരികണം.18 മുതല്‍ 40 വയസ്സാണ് പ്രായപരിധി.

ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 08 ന് വൈകീട്ട് അഞ്ചിന് മുന്‍പായി നേരിട്ടോ, തപാല്‍ മുഖേനയോ ജില്ലാ നോഡല്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

2) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന്‍ ട്രെയിനിമാരെ നിയമിക്കും.

യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎല്‍ടി. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്‌റ്റൈപെന്‍ഡ് ലഭിക്കും.
പ്രായപരിധി: 18-35.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 26ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

3) തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ ഡോ. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വാല്യൂവേഷൻ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു.ഡിഗ്രി അല്ലെങ്കിൽ മൂന്നുവർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ ഏപ്രിൽ 28 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain