കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ അവസരങ്ങൾ
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 63 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 30ന് മുന്‍പായി അപേക്ഷ നല്‍കാം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് റിഫൈനറിയിലേക്ക്
ജൂനിയര്‍ എക്‌സിക്യൂട്ടീവ്- മെക്കാനിക്കല്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഇലക്ടിക്കല്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഇന്‍സ്ട്രുമെന്റേഷന്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ്- കെമിക്കല്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഫയര്‍ ആന്റ് സേഫ്റ്റി തസ്തികകളില്‍ നിയമനം.
പ്രായപരിധി
25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
1) ജൂനിയര്‍ എക്‌സിക്യൂട്ടീവ് മെക്കാനിക്കല്‍
2) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ റെഗുലര്‍ ഡിപ്ലോമ.
3) ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഇലക്ടിക്കല്‍.
4) ഇലക്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ റെഗുലര്‍ ഡിപ്ലോമ.
5) ജൂനിയര്‍ എക്‌സിക്യൂട്ടീവ്- ഇന്‍സ്ട്രുമെന്റേഷന്‍ .
6) ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ റെഗുലര്‍ ഡിപ്ലോമ.
7)ജൂനിയര്‍ എക്‌സിക്യൂട്ടീവ്- കെമിക്കല്‍.
8) കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ റെഗുലര്‍ ഡിപ്ലോമ.
9) ജൂനിയര്‍ എക്‌സിക്യൂട്ടീവ്-ഫയര്‍ ആന്റ് സേഫ്റ്റി.
ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ഡിഗ്രി. കൂടെ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT), ഗ്രൂപ്പ് ടാസ്‌ക്, സ്‌കില്‍ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, മെഡിക്കല്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളമായി 30000 രൂപമുതല്‍ 120000 രൂപവരെ ശമ്പളയിനത്തില്‍ ലഭിക്കും.
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള ഉദ്യോഗാര്‍ഥികള്‍ 11
80 രൂപ അപേക്ഷ ഫീസായി നല്‍കണം.
താല്‍പര്യമുള്ളവര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 15ന് മുന്‍പായി അപേക്ഷ നല്‍കണം. വെബ്‌സൈറ്റില്‍ കരിയര്‍ ലിങ്കില്‍ വിശദമായ അപേക്ഷ ലിങ്കും, വിജ്ഞാപന ലിങ്കും ലഭ്യമാണ്. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കാം.