പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് വിവിധ അവസരങ്ങൾ

പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് വിവിധ അവസരങ്ങൾ
മലപ്പുറം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ഏപ്രിൽ 11ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.

അഞ്ചോളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ സെയിൽസ്, മാർക്കറ്റിംഗ്, ഫീൽഡ് സെയിൽസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ആങ്കറിംഗ്, ടീച്ചിംഗ്, എച്ച്.ആർ അഡ്മിനിസ്ട്രേറ്റർ, എച്ച്.ആർ അസിസ്റ്റൻറ്, കോഴ്സ് കൗൺസിലർ, എ ബ്രോഡ് എഡ്യൂക്കേഷൻ കൗൺസിലർ, ടെലി കോളർ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഒഴിവുണ്ട്.

എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഡിപ്ലോമ, ഐടിഐ, ഐടി, സിവിൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.

2) കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 11 ന് രാവിലെ 10.30 മണിക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ബികോം, പിജി, എംബിഎ എന്നീ യോഗ്യതകളുളള ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പാക്കിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, മാനേജര്‍, അക്കൗണ്ടന്റ്, എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain