വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ അസാപ് വഴി അവസരങ്ങൾ

അസാപ് കേരളയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
KIIDC (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)
ഒഴിവ്: 2 ( പാലക്കാട്, കണ്ണൂർ)
യോഗ്യത: BTech സിവിൽ/ BE ട്രെയിനിസ് MTech/ ME ട്രെയിനീസ്
ശമ്പളം: 15,000 - 18,000 രൂപ

KLDC (കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ)
ഒഴിവ്: 3 ( ഇടുക്കി, വയനാട്)
യോഗ്യത: BTech സിവിൽ
ശമ്പളം: 12,000 രൂപ

തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)
ഒഴിവ്: 14 ( കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്)
യോഗ്യത: BTech സിവിൽ
ശമ്പളം: 10,000 രൂപ

അപേക്ഷ ഫീസ് :500 രൂപ
ഏപ്രിൽ 22 ന് വൈകിട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

2) കോഴിക്കോട്: ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.

പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ.
പ്രായ പരിധി 21 മുതല്‍ 36 വയസ്സ് വരെ.

ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം.
അപേക്ഷ ഏപ്രില്‍ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

3) കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും.

യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain