എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്കായി ജൂനിയര്‍ എക്‌സിക്യൂട്ടീവ് നിയമനങ്ങള്‍ നടത്തുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) വിഭാഗത്തിലാണ് അവസരം. 

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) റിക്രൂട്ട്‌മെന്റ്. ആകെ 309 ഒഴിവുകള്‍. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. 


അപേക്ഷ അവസാനിക്കുന്ന തീയതി: മെയ് 24.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40000 രൂപമുതല്‍ 140000 രൂപവരെ ലഭിക്കും. ഇതിന് പുറമെ മെഡിക്കല്‍ അലവന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി അലവന്‍സ്, ഗ്രാറ്റുവിറ്റി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

ബിഎസ് സി സയന്‍സ് വിജയം. അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിങ് ഡിഗ്രി. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. വിജ്ഞാപനത്തില്‍ എക്‌സ്പീരിയന്‍സ് ചോദിച്ചിട്ടില്ല.


 പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 1000 രൂപ ഫീസായി നല്‍കണം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ലിങ്ക് തുറക്കുക. ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. അപേക്ഷയോടൊപ്പം, ഇമെയില്‍ ഐഡി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കേണ്ടി വരും. 


വിശദമായ വിജ്ഞാപനവും, അപേക്ഷ ലിങ്കും ചുവടെ നല്‍കുന്നു. വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain