സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സര്‍വേയര്‍ മുതൽ അവസരങ്ങൾ
കൊല്ലം: ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സര്‍വേയര്‍ ടേഡില്‍ (മുസ്ലിം വിഭാഗത്തില്‍) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തതുല്യം, ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ തതുല്യം.
ഉയര്‍ന്ന യോഗ്യതയും പരിഗണിക്കും.
അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 10ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് പങ്കെടുക്കണം.
2) കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്.
രണ്ടു മാസത്തേക്കാണ് നിയമനം.
പ്രതിമാസ ശമ്പളം 40,000 രൂപ.
യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 50 വയസ്.
താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് കുടുംബശ്രീ സംസ്ഥാന മിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.