ദന്തൽ കോളേജിലും ഐ ടി ഐ കോളേജിലും ഉൾപ്പെടെ അവസരങ്ങൾ
അധ്യാപക നിയമനംതലപ്പുഴ ഗവ എൻജിനിയറിങ് കോളെജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. എം. ടെക്ക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി അധ്യാപക പ്രവർത്തിപരിചയം അഭിലഷണീയം) പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ഏപ്രിൽ 24 ന് രാവിലെ 9.30 ന് കോളെജ് ഓഫീസിൽ എത്തണം. ഫോൺ-04935 257320.
സർക്കാർ ദന്തൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പിഡോഡോണ്ടിക്സ് വിഭാഗത്തിലേയ്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പിഡോഡോണ്ടിക്സ് വിഭാഗത്തിൽ എം.ഡി.എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-40. ഉദ്യോഗാർത്ഥികളുടെ വയസ്സ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഏപ്രിൽ 25 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ് സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പുറക്കാട് ഗവ. ഐ. ടി. ഐ ലെ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ ട്രേഡിൽ ഓപ്പൺ വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രിൽ 28 രാവിലെ 11 മണിക്ക് നടക്കും. യോഗ്യത: ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ/ ആർക്കിടെക്ചർ/ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ എ ഐ സി ടി ഇ / യുജിസി അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ/ ആർക്കിടെക്ചർ /സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ എ ഐ സി ടി ഇ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കേണ്ടതാണ്