ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍അവസരങ്ങൾ
മലപ്പുറം: കേരള സര്‍ക്കാരിന്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരമുള്ള പൊന്‍മുണ്ടം ബ്ലോക്കിലെ തിരൂര്‍ ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എം.ബി.എ/ അഗ്രി ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ ബി.എസ്.സി/ബി.ടെക് അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി/ ഗ്രാമീണ വികസനം / മറ്റു വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം ഇമെയില്‍ വിലാസത്തില്‍ ഏപ്രില്‍ 21ന് വൈകുന്നേരം ആറിന് മുന്‍പായി അയക്കണം.
2) എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏവിയോ കം ഇലക്ട്രീഷ്യന്‍ ഗ്രേഡ് - 2 തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി, വി എച്ച് എസ് സി, റ്റി എച്ച് എസ് എല്‍ സിയോടൊപ്പം അപ്രയേറ്റ് ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ യോഗ്യതയുള്ളവര്‍ക്കും, ഐ ടി ഐ അല്ലെങ്കില്‍ എന്‍ ടി സി ഇലക്ട്രീഷ്യന്‍ ഫിലിം പ്രൊജക്റ്റ് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വല്‍ എയ്ഡ്സ് മേഖലയിലോ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 2025 ജനുവരിയില്‍ 18 നും 41 നും ഇടയില്‍ ആയിരിക്കണം.
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 24 ന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.