ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ അവസരങ്ങൾ
കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, മാർക്കറ്റിംഗ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുവൈക്കം/കോട്ടയം/പത്തനംതിട്ട/എറണാകുളം/ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഒഴിവുകൾ
യോഗ്യത: ബിരുദം
മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
പ്രായപരിധി: 25 വയസ്സ്
സ്റ്റൈപ്പൻഡ്: 11,500 - 12,500 രൂപ
ഇമെയിൽ വഴി അപേക്ഷിക്കാം/ ഇൻ്റർവ്യു തീയതി: ഏപ്രിൽ 29
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) മലപ്പുറം: താനൂര്‍ സിഎച്ച്എംകെഎം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, വിഭാഗങ്ങളില്‍ അതിഥി അധ്യാപകരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ തപാല്‍ മുഖേനയോ നേരിട്ടോ കോളേജില്‍ സമര്‍പ്പിക്കണം.
ഇമെയില്‍ വഴിയും അപേക്ഷിക്കാം.