ഭാരതീയ ചികിത്സാ വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ

ഭാരതീയ ചികിത്സാ വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (45 വയസ്സ് താഴെ ഉള്ള) ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു.

ഏപ്രില്‍ 24 ന് സ്പീച്ച് തെറാപ്പിസ്റ്റ് (3) ഫിസിയോ തെറാപ്പിസ്റ്റ് (2) ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (1) തസ്തികകളിലേക്കും 25 ന് ഫാര്‍മസിസ്റ്റ് (1) തസ്തികയിലേക്കും 26 ന് ഹെല്‍പ്പര്‍ (1) തസ്തികയിലേക്കുമുള്ള കൂടികാഴ്ച നടക്കും.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും, പകര്‍പ്പും, സഹിതം കൂടികാഴ്ച്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച്ച അതത് തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ (ഐഎസ്എം) ഓഫീസില്‍ നടക്കും.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

2) കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫിസിക്സില്‍ സെക്കന്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും ആണവോര്‍ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ റേഡിയോളജിക്കല്‍ ഫിസിക്സ് പരിശീലനം നേടിയവര്‍ക്കും അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ ഏപ്രില്‍ 11 നകം പേര് രജിസ്റ്റര്‍ ചെയ്യണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain