കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് മിഷനിൽ ഉൾപ്പെടെ അവസരങ്ങൾ

കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് മിഷനിൽ ഉൾപ്പെടെ അവസരങ്ങൾ
കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) കീഴില്‍ ഫെല്ലോഷിപ്പ് നിയമനങ്ങള്‍ക്ക് അപേക്ഷ വിളിച്ചു. മേക്കര്‍ ഇക്കോസിസ്റ്റം- ഫെല്ലോഷിപ്പ് തസ്തികയിലാണ് നിയമനങ്ങള്‍ നടക്കുക. നിലവില്‍ ഒഴിവുകള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല, 

തസ്തിക 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ - ഫെല്ലോഷിപ്പ് മേക്കര്‍ ഇക്കോസിസ്റ്റം റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം നിരവധി ഒഴിവുകളാണുള്ളത്. 

ശമ്പള വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 15,000 ലഭിക്കും. 

പ്രായപരിധി

28 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ഏതെങ്കിലും സ്ട്രീമില്‍ ബിടെക് യോഗ്യത വേണം. ത്രീഡി പ്രിന്റിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയണം. 
സ്വന്തമായി ടൂവീലര്‍ വാഹനം ഉണ്ടായിരിക്കണം. 

തെരഞ്ഞെടുപ്പ്

ഉദ്യോഗാര്‍ഥികള്‍ എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ എന്നീ ഘട്ടങ്ങള്‍ കടക്കണം. 


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 15നുള്ളില്‍ അപേക്ഷ നല്‍കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain