കുടുംബശ്രീ സിഡിഎസുകളില്‍ അവസരങ്ങൾ
തിരുവനന്തപുരം ജില്ലയിലെ തീരദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകള്‍ക്ക് കീഴില്‍ തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍മാരെ നിയമിക്കുന്നു. തിരുവനന്തപുരത്തെ അഴൂര്‍, കുളത്തൂര്‍, കരുംകുളം, കോട്ടുക്കാല്‍ എന്നീ പ്രദേശങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ മെയ് 07ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ഒഴിവ്
കുടുംബശ്രീ സിഡിഎസുകള്‍ക്ക് കീഴില്‍ തീരദേശ കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍. തിരുവനന്തപുരത്തെ അഴൂര്‍, കുളത്തൂര്‍, കരുംകുളം, കോട്ടുക്കാല്‍ പ്രദേശങ്ങളില്‍ അവസരം.
പ്രായപരിധി
21 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പ്ലസ് ടു വിജയിച്ചിരിക്കണം.
കുടുംബശ്രീ/ അയല്‍ക്കൂട്ട അംഗമായിരിക്കണം.
അയല്‍ക്കൂട്ട അംഗമായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം വേണം.
മലയാള ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. തിരുവനന്തപുരും ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ താമസമുള്ളവരായിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. സംശയങ്ങള്‍ക്ക്: 0471 2447552 എന്ന നമ്പറില്‍ വിളിക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം- 695 004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി മെയ് 07.
Coastal community volunteers recruitment under the CDS of Kudumbashree in coastal self-governance institutions in Thiruvananthapuram district.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പില്‍ അവസരം
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിന് കീഴില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെട്ട മുട്ടത്തറ ഫ്‌ലാറ്റ് നിര്‍മാണത്തിനായി ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ള രണ്ട് ഉദ്യോഗാര്‍ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷകള്‍ eetvpm.hed@kerala.gov.in എന്ന ഇമെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 29ന് മുമ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിവിഷന്‍, വിഴിഞ്ഞം, തിരുവനന്തപുരം695521 എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷകര്‍ മെയ് 2ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.