താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത് വര്‍ക്കര്‍ അവസരങ്ങൾ

താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത് വര്‍ക്കര്‍ അവസരങ്ങൾ 

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍ അടിസ്ഥാനത്തില്‍), സ്റ്റാഫ് നഴ്സ് (താത്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

എഎന്‍എം/ജിഎന്‍എം വിത്ത് എംഎസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കും (ശമ്പളം- 15000 രൂപ, പ്രായം - 2025 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്), ജിഎന്‍എം/ബിഎസ് സി യോഗ്യതയുള്ളവര്‍ക്ക് (വേതനം ദിവസം 780 രൂപ) സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 

ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത മേല്‍വിലാസം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
 ഫോണ്‍ - 9446314406.

നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain