മെഗാ മേള വഴി പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് വിവിധ അവസരങ്ങൾ

മെഗാ മേള വഴി പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് വിവിധ അവസരങ്ങൾ
കോട്ടയം പള്ളം ബുക്കാനൻ കാമ്പസിൽ സ്ഥിതി ചെയ്യുന്ന ബിഷപ്പ് സ്പീച്ച്ലി കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, വിവിധ യോഗ്യതയുള്ളവർക്ക് സംഘടിപ്പിക്കുന്നു.

1) തീയതി: മെയ് 17, 2025
2) സമയം: രാവിലെ 9:00
3) സ്ഥലം: ബിഷപ്പ് സ്പീച്ച്ലി കോളേജ്, 
4) ബുക്കാനൻ കാമ്പസ്, പള്ളം
5) ഒഴിവുകൾ: 500+
6) പങ്കെടുക്കുന്ന കമ്പനികൾ: 12+


 എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് പ്രശസ്ത പന്ത്രണ്ടോളം കമ്പനികളിലായി വിവിധ അവസരങ്ങൾ. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന രജിസ്ട്രേഷൻ ഫോം വഴി അപ്ലൈ ചെയ്യാവുന്നതാണ്.


2) തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ 2025 -26 അധ്യയന വർഷത്തേക്ക് സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് വകുപ്പുകളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌റുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. കംപ്യൂട്ടർ സയൻസ് വിഭാഗം മേയ് 22ന് രാവിലെ 10.30, സംസ്‌കൃതം 22ന് ഉച്ചയ്ക്ക് 2 മണി, ഇംഗ്ലീഷ് വിഭാഗം മേയ് 23ന് രാവിലെ 10.30 എന്നിങ്ങനെയാണ് ഇന്റർവ്യു സമയക്രമം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain