സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരങ്ങൾ
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), സിആർപിഡി/സിബിഒ/2025-26/03 എന്ന പരസ്യ നമ്പറിൽ സർക്കിൾ ബേസ്ഡ് ഓഫീസർമാരുടെ (സിബിഒ) നിയമനത്തിനുള്ള വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറക്കി .ഇന്ത്യയിലെ വിവിധ സർക്കിളുകളിലായി ആകെ 2,600 റെഗുലർ ഒഴിവുകൾ ലഭ്യമാണ്,
അക്കാദമിക് യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
മെഡിക്കൽ, എഞ്ചിനീയറിംഗ്, സിഎ, അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടിംഗ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസരം.
ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസറായി കുറഞ്ഞത് 2 വർഷത്തെ പരിചയം.
പ്രായപരിധി (30.04.2025 വരെ):
21 മുതൽ 30 വയസ്സ് വരെ , എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാർ എന്നിവർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവുണ്ട്.
പ്രാദേശിക ഭാഷാ പ്രാവീണ്യം:
അപേക്ഷകർ അപേക്ഷിക്കുന്ന സർക്കിളിലെ പ്രാദേശിക ഭാഷ എഴുതുന്നതിലും വായിക്കുന്നതിലും സംസാരിക്കുന്നതിലും പ്രാവീണ്യം നേടിയിരിക്കണം.
ഉദ്യോഗാർത്ഥികൾ ഓൺലൈൻ പരീക്ഷയിലും അഭിമുഖത്തിലും യോഗ്യത നേടണം. ഓൺലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും യഥാക്രമം 75:25 വെയിറ്റേജ് നൽകി അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
അപേക്ഷിക്കേണ്ടവിധം
2025 മെയ് 9 നും മെയ് 29 നും ഇടയിൽ എസ്‌ബിഐ കരിയർ വഴി ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ .
സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്.ഉദ്യോഗാർത്ഥികൾക്ക് ഒരു സർക്കിളിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ .