പാർട്ട്ടൈം മുതൽ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ
പാർട്ട്ടൈം ലൈബ്രേറിയൻ നിയമനം1) കുന്നമ്പറ്റ സംസ്കാരിക നിലയത്തിൽ പാർട്ട്ടൈം ലൈബ്രേറിയൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിന് ഉച്ച രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോൺ: 04936 282422.
2) പത്തനംതിട്ട: ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.
വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം മേയ് 24ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 0468 2322762.
3) മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ ക്ലർക്ക് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 വൈകീട്ട് മൂന്നിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 282422.
4) പട്ടികവർഗ്ഗ വികസന വകുപ്പ് നിലമ്പൂർ ഐടിഡിപി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കണക്ക്, ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങളിലേക്ക് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 27 രാവിലെ 10:30 ന് നിലമ്പൂർ ഐടിഡിപി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931-220315.