വാട്ടർ അതോറിറ്റിയിൽ വിവിധ അവസരങ്ങൾ

വാട്ടർ അതോറിറ്റിയിൽ വിവിധ അവസരങ്ങൾ
കേരള ജല അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്കായി കേരള പിഎസ്‌സിയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. കേരള ജല അതോറിറ്റി ഓവര്‍സീയര്‍ ഗ്രേഡ് III നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജൂൺ 6 വരെ അപേക്ഷ നല്‍കാം

കേരള ജല അതോറിറ്റിയിലേക്ക് ഓവര്‍സീയര്‍ ഗ്രേഡ് III റിക്രൂട്ട്‌മെന്റ്. കേരള ജല വകുപ്പിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ നിയമനം. ആകെ 37 ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 20/2025

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,200 രൂപമുതല്‍ 73,600 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി 18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സാഹചര്യത്തിലും സര്‍വീസ് റിക്രൂട്ട്‌മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ് കവിയരുതെന്ന് നിബന്ധനയുണ്ട്. 

യോഗ്യത എസ്എസ്എല്‍സി പരീക്ഷ വിജയിച്ചിരിക്കണം. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍/ മെക്കാനിക്കല്‍) ട്രേഡിലുള്ള രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത

എസ്എസ്എല്‍സി പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 

രണ്ട് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം കേരള സര്‍ക്കാര്‍ നല്‍കുന്ന സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലെ സര്‍ട്ടിഫിക്കറ്റ് (KGCE) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്തും, അല്ലെങ്കില്‍ നേരിട്ട് പ്രൊഫൈല്‍ സന്ദര്‍ശിച്ചും അപേക്ഷ നല്‍കാം. 


സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain