വിവിധ ഓഫീസുകളിലെ താൽക്കാലിക അവസരങ്ങൾ

വിവിധ ഓഫീസുകളിലെ താൽക്കാലിക അവസരങ്ങൾ
അയിരൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് , ഹിന്ദി, എക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 27ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ :.

2) പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ചറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 6ന് ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ യോഗ്യതയും പ്രായവും പോലീസ് ക്ലിയറൻസ് തെളിയിക്കുന്ന അസ്സൽരേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. മികച്ച കായികശേഷിയും ഈ രംഗത്തെ പ്രവൃത്തിപരിചയവും മുൻഗണനാർഹമായി പരിഗണിക്കും.

3) പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ലാബ് ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.എസ്.സി, എംഎൽടി, ഡിഎംഎൽടി (അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും), പാരാ മെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. മെയ് 26ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30വരെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റർവ്യൂ. പ്രായപരിധി 37 വയസ്സ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് എത്തണം. ഫോൺ: 0471- 2276169.

4) കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ നീതി മെഡിക്കൽ വെയർഹൗസിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം, ഡി.ഫാം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ cfedrokannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്, വി.കെ കോംപ്ലക്സ്, ഫോർട്ട് റോഡ്, കണ്ണൂർ എന്ന വിലാസത്തിലോ ജൂൺ പത്തിനകം ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain