വിവിധ സർക്കാർ സ്ഥാപനങ്ങളിലെ അവസരങ്ങൾ

 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ  അവസരങ്ങൾ
സൈക്കോളജി അപ്രന്റീസ് നിയമനം

തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 'ജീവനി കോളേജ് മെൻറ്റൽ അവെയർനെസ്സ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യതയും താൽപ്പര്യവും ഉള്ളവർ മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐടിഡിപി ഓഫീസിന് പരിധിയിലെ എംആർഎസ്/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് 2025- 26 അധ്യയന വർഷത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കുക്ക്, വാച്ച്മാൻ, ആയ, എഫ്.ടി.എസ് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ഐടിഡിപി ഓഫീസിൽ മെയ് 9ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04931 220315.

അഭിമുഖം
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 9ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. ഇൻഡസ്ട്രിയൽ റിലേഷൻ (എം.ബി.എ), കസ്റ്റമർ സർവീസ് സൂപ്പർവൈസർ (ഏവിയേഷനിൽ 5വർഷത്തെ പ്രവർത്തിപരിചയം, ബിരുദം), ടേൺ എറൗണ്ട് കോർഡിനേറ്റർ (ബിരുദം), ലോഡ് കൺട്രോൾ ഏജന്റ് ( ഫിസിക്സ്/ മാത്തമാറ്റിക്സ് ബിരുദം ) , ലോഡ് കൺട്രോൾ സീനിയർ ഏജന്റ് (യോഗ്യത -ഫിസിക്സ് /മാത്തമാറ്റിക്സ് ബിരുദം) , സെയിൽസ് മാനേജർ, ഏജൻസി ഡെവലെപ്മെന്റ് മാനേജർ (3വർഷത്തെ പ്രവൃത്തി പരിചയം), ഏജൻസി ലീഡർ (പ്ലസ് ടു) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2992609, 8921916220 തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻ.എസ്.സി ഡെപോസിറ്റ് കെട്ടി വെക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain