വിവിധ ജില്ലകളിൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ
1) കോഴിക്കോട്: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. അഭിമുഖം മെയ് 19ന് രാവിലെ 10ന് സിവിൽ സ്റ്റേഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0495 -2370494.
2) ഐഎച്ച്ആർഡിക്ക് കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളുമായി കൂടിക്കാഴ്ചക്കെത്തണം.
തീയതി, സമയം, വിഷയം എന്നീ ക്രമത്തിൽ: മെയ് 19 രാവിലെ 10.00 -മലയാളം, ഉച്ച 1.00 -മാത്തമാറ്റിക്സ്, 20ന് രാവിലെ 10.00 -കമ്പ്യൂട്ടർ സയൻസ്, ഉച്ച 2.00 -കമ്പ്യൂട്ടർ പ്രോഗ്രാമർ, 21ന് രാവിലെ 10.00 -കൊമേഴ്സ്, 24ന് രാവിലെ 10.00 -ഇലക്ട്രോണിക്സ്, 26ന് രാവിലെ 10.00 -ഇംഗ്ലീഷ്, 27ന് രാവിലെ 10.00 - ഹിന്ദി. ഫോൺ: 0495-2223243, 8547005025.
3) കൂടരഞ്ഞി പഞ്ചായത്തിലെ കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ രണ്ട് വർഷത്തേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. യോഗ്യത: എംബിഎ/അഗ്രി ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം/തത്തുല്യം. പ്രായപരിധി: 25-35. ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം adakdly@gmail.com കോപ്പി ടു kozhikodefrustispicesco@gmail.com എന്ന മെയിലിലേക്കോ ഓഫീസിൽ നേരിട്ടോ മെയ് 17ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: , .
4) പട്ടികജാതി വികസന വകുപ്പിന് കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് ) സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: .
5) പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ടി.സി.എം.സി രജിസ്ട്രേഷൻ, എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ