സർക്കാർ സ്ഥാപനങ്ങളിലെ വിവിധ അവസരങ്ങൾ
1)കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്, തെ•ലയിലെ ഉറുകുന്ന് എന്നീ പട്ടികവര്‍ഗ നഗറുകളിലെ ഉന്നതി ട്യൂഷന്‍ സെന്ററുകളില്‍ ട്യൂട്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും.യോഗ്യത: ബി.എഡ്/ടി.ടി.സിയും ബിരുദവും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും, ബന്ധപ്പെട്ട നഗറുകളിലെ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഒഴിവുകള്‍: ആറ്. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി മെയ് 21 രാവിലെ 10 മുതല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9496070347, 0475-2319347.
2) അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് (ആകെ ഒഴിവ് 31) പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-35. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/ ഡിപ്ളോമ /ഐ ടി ഐ. പ്രതിമാസ ഹോണറേറിയം 18000/ രൂപ. അപേക്ഷാഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 20ന് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-0483 2734901.
3) സിഡിറ്റില്‍ കരാര്‍ നിയമനം
എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങള്‍www.cdit.org,www.careers.cdit.orgവെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍www.careers.cdit.orgലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.