സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
യോഗ്യത: എസ്.എസ്.എൽ.സി. അഭിമുഖത്തിന് ഹാജരാകുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്.
അഭിമുഖ വിശദാംശങ്ങൾ:
തീയതി: 2025 മേയ് 30
സമയം: രാവിലെ 11:00
വേദി: പൂവാർ സാമൂഹികാരോഗ്യ കേന്ദ്രം
അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
2)എം.ഇ.സി.എല്ലിൽ 30 ട്രെയിനി
മഹാരാഷ്ട്ര നാഗ്പുരിലെ പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്‌സ്‌പ്ലൊറേഷൻ ആൻഡ് കൺസൽറ്റൻസി ലിമിറ്റഡിൽ ( MECL) എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂൺ 5വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.mecl.co.in
യോഗ്യത: എം.എസ്.സി/എം.ടെക്/എം.എസ്.സി ടെക് (ജിയോളജി, മിനറൽ എക്‌സ്പ്ലൊറേഷൻ, ജിയോളജിക്കൽ ടെക്‌നോളജി, ജിയോഫിസിക്‌സസ്). യു.പി.എസ്.സി കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ (2023) വിജയിച്ചവർക്കാണ് അവസരം. പ്രായപരിധി: 28 വയസ് (അർഹർക്ക് ഇളവ് )
