എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ അവസരങ്ങൾ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകൾ
ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകര്‍,
ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്സ്്, സയന്‍സ്, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് അധ്യാപകര്‍,
ഓഫീസ് ക്ലാര്‍ക്ക്,
അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍,
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്,സീനിയര്‍ അക്കൗണ്ടന്റ്,
ഹോസ്റ്റല്‍ അസിസ്റ്റന്റ്,
ബില്ലിങ്ങ് ആന്റ് ഓഫീസ് സ്റ്റാഫ്,
സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്,
റിസപ്ഷനിസ്റ്റ്,സ്റ്റോര്‍ കീപ്പര്‍,
സെയില്‍സ് അസ്സോസിയേറ്റ്സ്
2025 മെയ് 30 ന് രാവിലെ പത്തിന് അഭിമുഖം നടക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ സ്ലിപുമായി അഭിമുഖത്തിനെത്തണം.
2) കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് (KSRTC SWIFT Recruitment) ഇപ്പോള്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി നിരവധി ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ജൂണ്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. താല്‍ക്കാലിക നിയമനമാണ് നടക്കുക.
തസ്തിക & ഒഴിവ് : കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ബസുകളിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ താല്‍ക്കാലിക നിയമനം. കേരളത്തിലുടനീളം നിയമനം നടക്കും.
പ്രായപരിധി: 55 വയസ്.
യോഗ്യത: ഉദ്യോഗാര്‍ഥികള്‍ക്ക് MV ACT 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടായിരിക്കണം. മാത്രമല്ല MV ACT 1988 പ്രകാരമുള്ള കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസായിരിക്കണം.
പരിചയം: മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം.
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 2025 ജൂണ്‍ 10നകം അപേക്ഷ നല്‍കണം.