സർക്കാർ സ്ഥാപനങ്ങളിൽ വിവിധ അവസരങ്ങൾ

സർക്കാർ സ്ഥാപനങ്ങളിൽ വിവിധ അവസരങ്ങൾ
1) കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക അവസരം. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 21ന് രാവിലെ 10.30 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112, .

2)കാര്യവട്ടം സർക്കാർ കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലികമായി സൈക്കോളജി അപ്രെൻറ്റിസുമാരുടെ ഒഴിവുണ്ട്.


 കോളേജുകളെ ക്ലസ്റ്ററുകളായി തിരിച്ച് ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 23 ന് രാവിലെ 10 മണിക്ക് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൾ മുൻപാകെ ഇൻറർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: , 0471-2417112.

3) തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2025 – 26 അദ്ധ്യയന വർഷത്തിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി മേയ് 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അപേക്ഷകൾ മേയ് 24 ന് മുൻപായി ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം.

4) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (സ്റ്റാഫ് നഴ്സ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. പ്രായപരിധി 40 വയസ്. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ബി.എസ്.സി നഴ്സിങ് ബിരുദം. കൂടാതെ എം.എസ്.സി നഴ്സിങ്, ഐ.സി.എം.ആർ/ ഡി.എച്ച്.ആർ/ ഡി.ബി.ടി യ്ക്ക് കീഴിലെ ന്യു ബോൺ/ പീഡിയാട്രിക് പ്രൊജക്ടുകളിൽ സേവനപരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിങ് പ്രോഗ്രാം എന്നിവയിൽ പ്രവൃത്തിപരിചയം, ഡാറ്റാ കളക്ഷൻ ആൻഡ് മാനേജ്മെന്റിൽ പ്രവൃത്തിപരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. കരാർ കാലാവധി ഒരുവർഷമാണ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain