കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിൽ അവസരങ്ങൾ
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ല്‍ സെക്യൂരിറ്റി ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് മുന്‍പായി അപേക്ഷ നല്കണംകുസാറ്റില് സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകളാണുള്ളത്. 55 വയസ് കവിയരുത്. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.ആര്‍മി/ സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ്/ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്/ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്/ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്/ സശസ്ത്ര സീമാബെല്‍ സര്‍വീസ് എന്നിവയില്‍ ഏതിലെങ്കിലും ജോലി ചെയ്തുള്ള 5 വര്‍ഷത്തെ പരിചയം.
കായികമായി ഫിറ്റായിരിക്കണം.
ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,175 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ജൂണ്‍ 20ന് മുന്‍പ് അപേക്ഷ നല്‍കണം. പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ്, എന്നിവ തെളിയിക്കുന്ന ഹാര്‍ഡ് കോപ്പി ജൂണ്‍ 27ന് മുന്‍പായി എന്ന വിലാസത്തില്‍ എത്തിക്കണം