കോഴിക്കോട് ലുലു ഹൈപ്പർ മാർക്കറ്റിൽ വിവിധ അവസരങ്ങൾ

കോഴിക്കോട് ലുലു ഹൈപ്പർ മാർക്കറ്റിൽ വിവിധ അവസരങ്ങൾ

കോഴിക്കോട് ലുലു മാളിലേക്ക് സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയര്‍ഹൗസ്, ഇലക്ട്രോണിക്‌സ്, ഐടി, മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്ട് വെയര്‍, ലഗേഡ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സൂപ്പര്‍വൈസര്‍ ഒഴിവുള്ളത്.


യോഗ്യത

1) സൂപ്പര്‍വൈസര്‍
22 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 

2) കാഷ്യര്‍
18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്ലസ് ടു യോഗ്യതയുള്ള ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. 

3) സെയില്‍സ്മാന്‍/ വുമണ്‍ 
18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായാല്‍ മതി. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

4) ഹെല്‍പ്പര്‍  
20 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവരായിരിക്കണം. ഫ്രഷേഴ്‌സിന് അവസരം.

5) സ്റ്റോര്‍ കീപ്പര്‍
22 വയസിനും, 38 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയം വേണം. 

6) സെക്യൂരിറ്റി സൂപ്പര്‍വൈസര്‍
സെക്യൂരിറ്റി മേഖലയില്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. 25നും 45നും ഇടയിലാണ് പ്രായപരിധി. 


താല്‍പര്യമുള്ളവര്‍ മെയ് 5ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. കോഴിക്കോട് മാങ്കാവുള്ള ലുലു മാളിലാണ് ഇന്റര്‍വ്യൂ.  അല്ലെങ്കില്‍ hrcalicut@luluindia.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain