നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1.
2) ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210
3) 2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യുട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇമെയിലിൽ മെയ് 23 വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
4) പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം.