ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ അവസരങ്ങൾ
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 320 ഒഴിവുകളാണുള്ളത്. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 മുതല്‍ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡിഎ, ഹൗസ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങളുമുണ്ടാവും.
പ്രായം 28 വയസ് വരെയാണ് പ്രായപരിധി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, മുന്‍ സൈനികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
യോഗ്യത
1) സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (ഇലക്ട്രോണിക്‌സ്& ഇലക്ട്രോണിക്‌സ് PRL)
2) ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
3) സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (മെക്കാനിക്കല്‍)
4) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
5) സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (കമ്പ്യൂട്ടര്‍ സയന്‍സ്& കമ്പ്യൂട്ടര്‍ സയന്‍സ് PRL)
6) കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കണം.