കേരള മഹിള സമഖ്യ സൊസൈറ്റിയിൽ അവസരങ്ങൾ

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ അവസരങ്ങൾ
കേരള മഹിള സമഖ്യ സൊസൈറ്റി, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിലൂടെ നിയമനം നടത്തുന്നു. SSLC യോഗ്യതയുള്ളവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും അവസരമുണ്ട്. ഇന്റർവ്യൂ 28.05.2025-ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കും.

സ്ഥാപനം: കേരള മഹിള സമഖ്യ സൊസൈറ്റി

സ്ഥലം: മോഡൽ ഹോം ഫോർ ഗേൾസ് & എൻട്രി ഹോം ഫോർ ഗേൾസ്, രാമവർമ്മപുരം, തൃശ്ശൂർ
വാക്ക്-ഇൻ ഇന്റർവ്യൂ: 28.05.2025, രാവിലെ 10:00 AM

1) സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്) - 1 ഒഴിവ് (മോഡൽ ഹോം ഫോർ ഗേൾസ്)

യോഗ്യത: സൈക്കോളജിയിൽ പിജി, 2 വർഷത്തെ പ്രവൃത്തി പരിചയം
പ്രായം: 25 വയസ്സിന് മുകളിൽ, 30-45 വയസ്സിന് മുൻഗണന

2) മൾട്ടി ടാസ്ക് വർക്കർ - 1 ഒഴിവ് (മോഡൽ ഹോം ഫോർ ഗേൾസ്)
യോഗ്യത: SSLC, സമാന തസ്തികയിൽ പരിചയം അഭികാമ്യം, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.പ്രായം: 25 വയസ്സിന് മുകളിൽ, 30-45 വയസ്സിന് മുൻഗണന

3) ഫീൽഡ് വർക്കർ കം കേസ് വർക്കർ - 1 ഒഴിവ് (എൻട്രി ഹോം ഫോർ ഗേൾസ്)
യോഗ്യത: MSW അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ പിജി
പ്രായം: 25 വയസ്സിന് മുകളിൽ, 30-45 വയസ്സിന് മുൻഗണന

4) സെക്യൂരിറ്റി - 1 ഒഴിവ് (എൻട്രി ഹോം ഫോർ ഗേൾസ്)

യോഗ്യത: SSLC
പ്രായം: 23 വയസ്സിന് മുകളിൽ, 30-45 വയസ്സിന് മുൻഗണന.

വാക്ക്-ഇൻ ഇന്റർവ്യൂ:

തീയതി: 28.05.2025, രാവിലെ 10:00 AM
സ്ഥലം: മോഡൽ ഹോം ഫോർ ഗേൾസ്, രാമവർമ്മപുരം, തൃശ്ശൂർ
ആവശ്യമായ രേഖകൾ:
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ.വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ

വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം

ഫോൺ: 0471-2348666
ഇ-മെയിൽ: keralasamakhya@gmail.com
വെബ്സൈറ്റ്: www.keralasamakhya.org

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain