അസാപ് കേരളയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

അസാപ് കേരളയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിക്ക് കീഴില്‍ സൗജന്യ തൊഴില്‍ മേള നടത്തുന്നു. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുമായി സഹകരിച്ചാണ് യുവതീ യുവാക്കള്‍ക്കായി സൗജന്യ തൊഴില്‍ മേള നടത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. 

മെയ് 24നാണ് തൊഴില്‍ മേള നടക്കുന്നത്. നൂറിലധികം തൊഴിലവസരങ്ങളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. അസാപിന്റെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചാണ് മേള നടക്കുക. 

വിശദവിവരങ്ങള്‍

തീയതി: 24 May 2025, Saturday

സ്ഥലം: ASAP KERALA, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585

സമയം : From 9.30 AM

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും (5 കോപ്പി), അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം മേളയില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യാനായി ചുവടെ നല്‍കിയ ഗൂഗിള്‍ ഫോം ഉപയോഗിക്കുക. സംശയങ്ങള്‍ക്ക്: 9495999693


നഴ്സിംഗ് ട്യൂട്ടർ

പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain