വിവിധ സർക്കാർ സ്ഥാപനങ്ങളിലെ അവസരങ്ങൾ

വിവിധ സർക്കാർ സ്ഥാപനങ്ങളിലെ  അവസരങ്ങൾ  
1) കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : www.kshb.kerala.gov.in

2) പട്ടികജാതി വികസന വകുപ്പ് ട്രെയ്സ് പദ്ധതി പ്രകാരം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരെ സോഷ്യൽ വർക്കർമാരായി താത്ക്കാലിക നിയമനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 


നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5. അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ

3) വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ട്രോണിക്സ്, ബോട്ടണി, ഇംഗ്ലീഷ്, സുവോളജി എന്നീ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025 - 26 അക്കാദമിക വർഷത്തേക്കാണ് നിയമനം. ഇംഗ്ലീഷ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ പി.ജി (കുറഞ്ഞത് 50 ശതമാനം മാർക്ക്), ബി.എഡ്, സെറ്റ് യോഗ്യതയുള്ളവരാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ഇലക്ട്രോണിക്സിന് ബി.ടെക്, എം.എസ്.സി അല്ലെങ്കിൽ എം.സി.എ (കുറഞ്ഞത് 60 ശതമാനം മാർക്ക്) യോഗ്യതയായി കണക്കാക്കും. മെയ് 24 ന് രാവിലെ 10 ന് ഇലക്ട്രോണിക്സ്, ബോട്ടണി വിഷയങ്ങൾക്കും ഉച്ചയ്ക്ക് 12 ന് ഇഗ്ലീഷ്,


 സുവോളജി വിഷയങ്ങൾക്കുമായാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2214773, .

4) പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളതും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0466 2212223.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain