എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ അവസരങ്ങൾ.
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് സ്കിൽ പാർക്ക് മെയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള നടത്തുന്നു. സെയിൽസ് മാനേജർ, മെക്കാനിക്ക്, പൈത്തൺ ട്രെയിനർ, സിസിടിവി ടെക്നീഷ്യൻ, ഡ്രൈവർ, ഷോറും മാനേജർ, ഗേറ്റ് മോട്ടോർ ടെക്നീഷ്യൻ, ഹോം ഓട്ടോമേഷൻ ടെക്നീഷ്യൻ തുടങ്ങി നൂറിൽപരം ഒഴിവുകൾ.2)
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു, ബിരുദം, ഐ ടി ഐ/ഡിപ്ലോമ, ബിഎസ് സി നഴ്‌സിംഗ്/ജിഎൻഎം യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്തവർ അല്ലാത്തവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. മേയ് 21ന് രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെൻ്ററിൽ നടക്കുന്ന അഭിമുഖം നടക്കും. അന്നേദിവസം സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.