സർക്കാർ സ്ഥാപനങ്ങളിൽ പത്താംക്ലാസ് യോഗ്യതയിൽ അവസരങ്ങൾ
ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ (വീഡിയോ പ്രൊഡക്ഷൻ ലോജിസ്റ്റിക്സ് സപ്പോർട്ട്) തസ്‌തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു. ഹെവി ലൈസൻസുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും സ്ഥാപനങ്ങളിലോ / ഏജൻസികളിലോ ഹെവി വാഹനങ്ങളുടെ ഡ്രൈവറായി അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വീഡിയോ പ്രൊഡക്ഷൻ ക്രൂവുമായി ചേർന്ന് 5 വർഷം പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 നും 35നും ഇടയിൽ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20നകം തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.അംഗൻവാടി ഹെൽപ്പർ /വർക്കർ നിയമനം
എളയാവൂർ സൗത്ത് (സെൻ്റർ നമ്പർ 38), കീഴ്ത്തള്ളി (സെൻ്റർ നമ്പർ 34), വാണീവിലാസം (സെൻ്റർ നമ്പർ 45) അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലെ ഹെൽപർ, വർക്കർ തസ്‌തികകളിലേക്ക് 18 നും 35നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസായവർക്ക് ഹെൽപ്പർ വിഭാഗത്തിലും മെയ് 12 വരെ അപേക്ഷിക്കാം. സെൻ്റർ നമ്പർ 38, 34, 45 ലേക്ക് അപേക്ഷിക്കുന്നവർ യഥാക്രമം എളയാവൂർ സോണൽ ഡിവിഷൻ 29, 22, 23 ലെ സ്ഥിര താമസക്കാരായിരിക്കണം.
അപേക്ഷാഫോറം നടാൽ പഴയബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 9567987118
അഭിമുഖം മെയ് ഒമ്പതിന്
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് ഒമ്പതിന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ അന്നേദിവസം രാവിലെ 10ന് ആധാർ കാർഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോൺ: