ഇലക്ട്രോണിക്‌സ് കോർപറേഷനിൽ ട്രെയിനി അവസരങ്ങൾ

ഇലക്ട്രോണിക്‌സ് കോർപറേഷനിൽ  ട്രെയിനി അവസരങ്ങൾ
ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് ട്രെയിനി, ടെക്നിഷ്യൻ (ഐ.ടി.ഐ) അവസരം. 125 ഒഴിവുണ്ട്. ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.ecil.co.in. 

ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി തസ്തി കയിൽ ഒഴിവുള്ള വിഭാഗങ്ങൾ: ഇ.സി.ഇ, സി .എസ് .ഇ, മെക്കാനിക്കൽ, ഇ.ഇ.ഇ, സിവിൽ, കെമിക്കൽ, ഇ ആൻഡ് ഐ .

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബി.ഇ/ബി.ടെക്. പ്രായപരിധി: 27. ശമ്പളം: 40,000- 1,40,000. 

ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, ടർണർ, ഷീറ്റ് മെറ്റൽ, വെൽഡർ, കാർപെന്റർ, പെയിന്റർ. യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ/തത്തുല്യം. പ്രായപരിധി: 27 വയസ്. ശമ്പളം: 20,480 രൂപ.

2) തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ 21 ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.31 വരെ ഓൺലൈനായി അപേക്ഷിക്കാം.വെബ്‌സൈറ്റ്: www.mcc.kerala.gov.in

തസ്തിക, യോഗ്യത, പ്രായം, ശമ്പളം

റസിഡന്റ് സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി നഴ്‌സിങ്/ജി.എൻ.എം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ, പ്രായം 30ൽ താഴെ, ശമ്പളം 20,000 രൂപ.

റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, പ്രായം 30ൽ താഴെ , ശമ്പളം : 15,000-17,000 രൂപ.
പേഷ്യന്റ് കെയർ അസിസ്റ്റന്റ്: പ്ലസ് ടു, പ്രായം 30ൽ താഴെ, ശമ്പളം : 10,000 രൂപ

ക്ലിനിക്കൽ ട്രയൽ കോഡിനേറ്റർ: ഫാം ഡി/എം.പി.എച്ച്/എം.എസ്.സി ബയോസ്റ്റാറ്റിക്‌സ്/ലൈഫ് സയൻസ്/ബിടെക് ബയോടെക്‌നോളജി, പ്രായം 35ൽ താഴെ, ശമ്പളം : 30,000 രൂപ.
ഫാർമസിസ്റ്റ്: ഡി.ഫാം/ബി.ഫാം, പ്രായം 35 ൽ താഴെ, ശമ്പളം : 20,000 രൂപ.
ടെക്‌നിഷ്യൻ-ന്യൂക്ലിയർ മെഡിസിൻ: ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി/ ഡി.എം.ആർ.ഐ.ടി/പി.ജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി, പ്രായം 36 ൽ താഴെ, ശമ്പളം : 85,000 രൂപ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain