ഇന്റർവ്യൂ വഴി നേടാവുന്ന വിവിധ അവസരങ്ങൾ

ഇന്റർവ്യൂ വഴി നേടാവുന്ന വിവിധ അവസരങ്ങൾ 
ലാബ് ടെക്നീഷ്യൻ ട്രെയിനി

ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ അഞ്ച് ലാബ് ടെക്നീഷ്യൻ ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും. യോഗ്യത: ഡിഎംഎൽടി (ഡിഎംഇ അംഗീകാരമുള്ളത്). മാസം 5000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് ഒമ്പതിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനെത്തണം.

സെക്യൂരിറ്റി ഗാർഡ് നിയമനം

ഗുജറാത്ത് വഡോദരയിലെ ചെക്ക്മേറ്റ് സർവിസസ് എന്ന സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 9909030159, 9327982654 നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

അധ്യാപക നിയമനം

അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് /ഹെഡ്മാസ്റ്റർ (ഒന്ന്), എച്ച്.എസ്.ടി. (മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ബയോളജി, ഹിന്ദി), യു.പി.എസ്.ടി (3 ഒഴിവ്), ഐ.ടി. ഇൻസ്ട്രക്ടർ (ഒന്ന്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഒന്ന്) എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ മെയ് 12 നകം സെക്രട്ടറി, എ.സി.എഫ്.എസ്, അഗളി (പി.ഒ), പാലക്കാട്-678581 എന്ന വിലാസത്തിൽ ലഭിക്കണം. അയലൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുളള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. മെയ് 15ന് (കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ) മെയ് 16ന് (കൊമേഴ്സ്, മാത്തമാറ്റിക്സ് ), മെയ് 17ന് (ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം) എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ടു ശരി പകർപ്പുകളും സഹിതം ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാവണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain