സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ
പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ക്ലീനിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുകയോഗ്യത: എസ്.എസ്.എൽ.സി. അഭിമുഖത്തിന് ഹാജരാകുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്.
അഭിമുഖ വിശദാംശങ്ങൾ:
തീയതി: 2025 മേയ് 30
സമയം: രാവിലെ 11:00
വേദി: പൂവാർ സാമൂഹികാരോഗ്യ കേന്ദ്രം.
അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471 2210017.
വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.
പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം.