സർക്കാർ സ്ഥാപനങ്ങളിലെ വിവിധ മേഖലയിലെ അവസരങ്ങൾ
1) കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, തലശ്ശേരി, ചൊക്ലിയിൽ 2025-26 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിന് ജൂൺ 4ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രാഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: .
2) വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തി വരുന്ന വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് സായാഹ്ന കോഴ്സുകളിലേക്കുള്ള ഒരു താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ജൂൺ 3 ന് 10 മണിക്കാണ് അഭിമുഖം.
3) ആറൻമുള ഉള്ളന്നൂർ ആർ.ആർ.യു.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ (42 ദിവസം) അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി എഡ്/ ടി ടിസി, കെ ടെറ്റ് യോഗ്യതയുള്ളവർ ജൂൺ നാലിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ആറൻമുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
4) തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടെക്നിക്കൽ എക്സ്പേർട്ട്/ പ്രൊഫഷണൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/ ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in, 0471