സർക്കാർ സ്ഥാപനങ്ങളിലെ നേരിട്ടുള്ള അവസരങ്ങൾ

സർക്കാർ സ്ഥാപനങ്ങളിലെ നേരിട്ടുള്ള അവസരങ്ങൾ
പട്ടികവർഗ്ഗവികസനവകുപ്പിനു കീഴിൽ മാത്തൂർ, മീനാക്ഷിപുരം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ എൽ.പി. യു.പി. വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രാദേശികവാസികളായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റാ സഹിതം ജൂൺ 30 ന് രാവിലെ 10.30 മണിക്ക് ചിറ്റൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ:.

2) പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ (ഗവ. മെഡിക്കൽ കോളേജ്) ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പീച്ച് ആൻഡ് ഹിയറിങിൽ എം.എസ്.സി ബിരുദം/ എം.എ എസ്.എൽ.പി/ എം.എസ്.സി ഓഡിയോളജി അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 


ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ നിന്നോ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ നിന്നോ സ്പീച്ച് ആൻഡ് ഹിയറിംഗിൽ ബി.എസ്.സി ബിരുദം ഉണ്ടായിരിക്കണം. പരമാവധി വേതനം: പ്രതിമാസം 32,535/- രൂപ (ദിവസവേതനം) അല്ലെങ്കിൽ 36,000/- രൂപ (കരാർ). യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 20-ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. ഉദ്യാഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: , ഇ-മെയിൽ: gmcpkd.cedn@kerala.gov.in.

3) തിരുനെല്ലി ഗവ ആശ്രമം സ്കൂളിൽ ലൈബ്രേറിയൻ തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദവും (ബി.എൽ.ഐ.എസ്.സി/ എം.എൽ.ഐ.എസ്.സി) ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 24 ന് രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം 

4) എടവക ഗ്രാമപഞ്ചായത്തിലെ 14, 19 വാർഡിൽ ആശാവർക്കരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 -45 നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡാറ്റയുമായി ജൂൺ 18 ന് ഉച്ചയ്ക്ക് 12 ന് എടവക കുടുംബരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain