കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ അവസരങ്ങൾ
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ (കുസാറ്റ്) ടെക്‌നിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്കുകകുസാറ്റില് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് I റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകള്‍.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം നടക്കുന്നത്. ഇത് മികവിന് അനുസരിച്ച് 2 വര്‍ഷത്തേക്ക് കൂടി നീട്ടാം.
പ്രായം 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ (3 വര്‍ഷം)
OR ബിഎസ് സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് OR ബിഎസ് സി ഡിഗ്രി (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് പിജിഡിസിഎ).
ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,535 രൂപ ശമ്പളമായി ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്ക് സന്ദര്‍ശിച്ച് ജൂണ്‍ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
ശേഷം അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം Resgistrar, Administrative Office, Cochin University of Science And Technology, Kochi 22 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷയുടെ പുറത്ത് 'Application for the post of Technical Assistant Grade I in the Division of Computer Science and Engineering, School of Engineering on contract basis' എന്ന് രേഖപ്പെടുത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.