ജല ഗതാഗത വകുപ്പിലേക്ക് വിവിധ അവസരങ്ങൾ
കേരള സര്‍ക്കാര്‍ ജല ഗതാഗത വകുപ്പിലേക്ക് വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പിഎസ് സി മുഖേനയാണ് നിയമനം. ഫോര്‍മാന്‍, കോക്കര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യരായവര്‍ക്ക് ജൂലൈ 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഫോര്‍മാന്‍, കോക്കര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.
കാറ്റഗറി നമ്പര്‍: 98/2025-105/2025
ഫോര്‍മാന്‍ (98/2025) 01 ഒഴിവ്
Caulker (105/2025) 01 ഒഴിവ്
പ്രായപരിധി
ഫോര്‍മാന്‍ 18നും 41 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാര്‍ഥികള്‍ 02.01.1984നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
Caulker 18നും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യത
ഫോര്‍മാന്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. മറൈന്‍ ഡീസല്‍ എഞ്ചിനില്‍ പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പില്‍ 5 വര്‍ഷം സൂപ്പര്‍വൈസറി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
Caulker ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
അംഗീകൃത ബോട്ട് ബില്‍ഡിങ്ങ് യാര്‍ഡില്‍ കോക്കര്‍ തസ്തികയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ജൂലൈ 16ന് മുന്‍പായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു