വിവിധ യോഗ്യത ഉള്ളവർക്ക് ഓഫീസുകളിൽ അവസരങ്ങൾ
1)വാക്ക്-ഇൻ-ഇന്റർവ്യുആലുവ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഫെർട്ടിലിറ്റി മാനേജ്മെന്റിലെ ലബോറട്ടറിയിലേയ്ക്ക് ലബോറട്ടറി ടെക്നീഷ്യൻ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. എറണാകുളം ജില്ലക്കാർക്ക് മുൻഗണന നൽകും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ മൂന്നിന് രാവിലെ 11 മുതൽ 12:30 വരെ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം. യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു/തത്തുല്യം, എം എൽടി(ബി.എസ്.സി/ഡിപ്ലോമ) അല്ലെങ്കിൽ കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക്സ. എറണാകുളം ജില്ലക്കാർക്ക് മുൻഗണന)
2) സോഫ്റ്റ്വെയർ ഡവലപ്പറെ ആവശ്യമുണ്ട്
ഇടുക്കി കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്വെയർ ഡവലപ്പറെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ടെക് ആണ് കുറഞ്ഞ യോഗ്യത. Laravel and PostgreSQL, React.js , Python and Machine Learning, AWS (അഭികാമ്യം) എന്നീ ഡൊമൈനുകളിൽ പരിചയമുള്ളവരാകണം അപേക്ഷകർ. പ്രതിമാസ വേതനം 50,000 രൂപ. സൗജന്യ താമസ സൗകര്യം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ Idukkidmproject@gmail.com ൽ ജൂൺ 3-ന് മുൻപ് ബയോഡാറ്റ അയക്കണം. അഭിമുഖം ഓൺലൈൻ ആയിരിക്കും.
3) അധ്യാപക നിയമനം
ഈസ്റ്റ് ഹില്ലിലെ ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അസി. പ്രൊഫസർ ഗെസ്റ്റ് അധ്യാപക നിയമനത്തിന് ജൂൺ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്ത, നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം എത്തണം.
4) അധ്യാപക ഒഴിവ്
വെള്ളുത്തുരുത്തി ഗവൺമെന്റ് യു.പി. സ്കൂളിൽ എൽ.വി.എസ്.ടി, ഹിന്ദി (ഫുൾ ടൈം) എന്നീ വിഷയങ്ങളിൽ താത്ക്കാലിക അടിസ്ഥാനത്തിൽ അധ്യാപക നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ച് രാവിലെ 11 നും (എൽ.വി.എസ്.ടി) ഉച്ചയ്ക്ക് രണ്ടിനും (ഹിന്ദി) ഓഫീസിൽ ഹാജരാകണം.വിശദ വിവരങ്ങൾക്ക് .
5) അധ്യാപക നിയമനം
കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി (സ്പോർട്സ്) സ്കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ലീവ് വേക്കൻസിക്കു സാധ്യതയുള്ള എൻ വി ടി കെമിസ്ട്രി (സീനിയർ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ, പകർപ്പ് രേഖകൾ സഹിതം ജൂൺ നാലിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972712921
6) ഗസ്റ്റ് ഇൻസ്ട്രക്ടർ: അഭിമുഖം അഞ്ചിന്
പേരാമ്പ്ര ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/ എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഗവ ഐടിഐ യിൽ ഇന്റർവ്യൂവിന് എത്തണം.